ശ്രീനഗര്‍: കശ്മീരിൽ സൈന്യം നാല് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ നൗഗം സെക്ടറിലുണ്ടായ ഏറ്റു മുട്ടലിലാണ് സൈന്യം ഭീകരരെ വകവരുത്തിയത്. പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ പ്രദേശത്തു തുടരുകയാണ്.
പാക്കിസ്ഥാനിൽ പരിശീലനം നേടിയ ഭീകരരാണ് കശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെ സൈന്യം ഒരു ഭീകരനെ ജീവനോടെ പിടി കൂടി. ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: