മുംബൈ: മുംബൈ- പൂനെ എക്സ്പ്രസ് വെയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 3.30ന് എക്സ്പ്രസ് ഹൈവെയിലെ കംഷട്ട് തുരങ്കത്തിനു സമീപം പവാന ചൗക്കിലാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലിടിച്ച് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം എൻജിനീയറിങ് വിദ്യാർഥികളാണ്. ആദിത്യ ഭണ്ഡാർക്കർ, യാഷ് ഷിരാലി, അഭിഷേക് റോയ്, അക്ഷയ് ഭിലാരെ ജാക്കി സാമുവൽ എന്നിവരാണ് മരിച്ചത്. ഇവരെല്ലാം പൂനെ ഡിവൈ പാട്ടീൽ കോളെജ്, നവാലെ കോളെജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: