പാനൂര്‍: പാനൂര്‍ വെസ്റ്റ് യുപി സ്കൂളില്‍ വിദ്യാരംഭം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പുസ്തകോത്സവം ആരംഭിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.കെ.സുധീര്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.കെ.മനോജ് അധ്യക്ഷത വഹിച്ചു. പാനൂര്‍ ബിപിഒ വി.പി.സഞ്ജീവന്, കെ.ശശിധരന്, സി.പി.രമേശന്, സന്ധ്യാഷാജി, കെ.രാജീവന്, എന്‍.വി.പ്രദീപ് കുമാര്‍, പി.ജയരാജന്, കെ.കെ.വി.രമ്യ, കെ.പി.സമീര്‍, ടി.പി.ലയ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന് എം.പി.ദിനേശന് സ്വാഗതവും പി.വി.സക്കറിയ നന്ദിയും പറഞ്ഞു. ഡിസി ബുക്സ്, മാതൃഭൂമി, എന്‍ബിഎസ്, കൈരളി എന്നീ പ്രസാധകരുടെ പുസ്തകങ്ങള്‍ വില്‍പ്പനക്കുണ്ട്. പുസ്തകമേള 27 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: