പാനൂര്‍: പാനൂര്‍ ഉപജില്ലാ അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉപജില്ലയിലെ സ്കൂളുകളില്‍ പഠിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിദ്യാര്‍ത്ഥികളെയും എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളെയും അനുമോദിക്കുന്നു. 30 ന് രാവിലെ 10.30 ന് പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9446656410.
പ്രതികരിക്കാൻ ഇവിടെ എഴുതുക: