കണ്ണൂര്‍: വിസര്‍ജ്യരഹിത പൊതുസ്ഥലം (ഓപ്പണ്‍ ഡിഫക്കേഷന് ഫ്രീ) പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വിലയിരുത്താനുള്ള ജില്ലാതല സംഘത്തിലെ അംഗങ്ങള്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡോ.സന്തോഷ് ക്ലാസെടുത്തു. ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ്, അസി.കോ-ഓര്‍ഡിനേറ്റര്‍മാരായ ഇ.മോഹനന്, സുരേഷ് കസ്തൂരി, സോഷ്യോ ഇക്കണോമിക് യൂനിറ്റി ഫൗണ്ടേഷന് ടീം ലീഡര്‍ രാമകൃഷ്ണന്, അനിത എന്നിവര്‍ സംസാരിച്ചു.
എല്ലാ വീടുകളിലും ശൗചാലയമെന്ന ലക്ഷ്യം കൈവരിച്ച് ഒഡിഎഫ് ആയ ഗ്രാമ പഞ്ചായത്തുകള്‍ സംഘം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ബ്ളോക്ക് തല പരിശോധന സംഘാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടികള്‍ 29, 30 തിയ്യതികളില്‍ വിവിധ ബേഌക്കുകളില് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: