മൂവാറ്റുപുഴ: മൂവാറ്റുപുഴ മീന്‍കുന്നത്ത് ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ടു പേര് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടില്‍നിന്നും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്.
ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും കൂടെയുള്ള ഒരാളുമാണു മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ നാട്ടുകാര്‍ രക്ഷപെടുത്തി. ആംബുലന്‍സ് ഓട്ടത്തിനിടയിലാണു പൊട്ടിത്തെറിച്ചത്.
വയനാട് മാനന്തവാടിയിലെ വര്‍ഗീസ് എന്നയാളാണു മരിച്ചവരില്‍ ഒരാള്‍. എംസി റോഡില്‍ അപകടത്തെത്തുടര്‍ന്ന് ഗതാഗതം നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: