ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ആരെങ്കിലും ആരെയെങ്കിലും അടിച്ചാലോ, ആരെങ്കിലും ക്രിമിനല്‍ കുറ്റങ്ങള്ചെയ്താലോ അതില്‍ സവര്‍ണ്ണ, ദളിത് പ്രശ്നങ്ങള്‍ മാത്രം കണ്ടെത്തി ഹിന്ദുസമൂഹത്തിനെതിരെ ആരോപണങ്ങളും ബഹളങ്ങളും. ഗോവധനിരോധനമുള്ള ഗുജറാത്തില്‍ പശുവിനെ കൊല്ലുന്നതും മറ്റും ക്രിമിനല്‍ കുറ്റമാണ് എന്നിരിക്കെ കുറെ ആളുകള്‍ പരസ്യമായി പശുവിനെ കൊന്നു തോല് എടുത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
കേരളത്തിലെ അടൂരില്‍ കുറെ യൂത്ത് കോണ്‍ഗ്രസ്സുകാരും, ഡിവൈഎഫ്ഐക്കാരുംകൂടി രണ്ടു ദളിത് യുവതികളെ കെട്ടിയിട്ടു രണ്ടാഴ്ചയോളം ബലാത്സംഗം ചെയ്ത സംഭവമുണ്ടായി! അതില്‍ ദളിത് പീഡനമില്ല! ആറ്റിങ്ങലില്‍ കുറെ മുസ്ളിം ചെറുപ്പക്കാര്‍ ഒരു ദളിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു മാസത്തോളം ബലാത്സം ചെയ്ത സംഭവമുണ്ടായി! അതില്‍ ദളിത് പീഡനമില്ല! പെരുമ്പാവൂരില്‍ ഒരു ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവമുണ്ടായി. അതിലും ‘മതേതരര്‍’ ദളിത് പീഡനം കാണുന്നുമില്ല,
പാര്‍ലമെന്റില്‍ ബഹളവുമില്ല! കാരണം കേരളത്തില്‍ അപ്പോള്‍ കോണ്‍ഗ്രസ്സും,സഖ്യ കക്ഷികളും ഭരിയ്ക്കുകയായിരുന്നു! ഇടതുപക്ഷം ഭരിയ്ക്കുന്ന കേരളത്തില്‍ രണ്ടു ദളിത് യുവതികളെ വളരെ ആസൂത്രിതമായി കൈക്കുഞ്ഞു സഹിതം ജയിലില്‍ അടച്ച സംഭവമുണ്ടായി. പക്ഷെ അതു ദളിത് പീഡനമല്ല!ഏതോ ഒരു മുസ്ളിം അയാളുടെ പുസ്തകത്തിന്റെ പേരില്‍ മുസ്ലിങ്ങളുടെ ദൈവത്തിന്റെ മലയാളം പേരായ ‘പടച്ചോന്’ എന്നൊക്കെ ചേര്‍ത്തതുകൊണ്ട് അയാളെ മുസ്ലിങ്ങള്‍ ആക്രമിക്കുന്നു.
പക്ഷെ അതു മുസ്ലിങ്ങളുടെ ‘സമാധാന ആവിഷ്കാര സ്വാതന്ത്ര്യ ആക്രമണ’വും! ഹിന്ദുക്കളെ ആക്ഷേപിച്ചു സാഹിത്യം ഇറക്കിയാല്‍ അതില്‍ പ്രതിഷേധിയ്ക്കുന്ന ഹിന്ദുക്കളെ ‘വര്‍ഗ്ഗീയവാദി’കളാക്കുന്ന ‘മതേതര സാഹിത്യ നായകര്‍ ‘ ‘സമാധാന മത’ക്കാരുടെ പ്രവൃത്തികളില്‍ വളരെ മൗനത്തിലും!
മനോജ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: