ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ബിജെപി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു

July 6, 2011

കൊടുങ്ങല്ലൂര്‍ : ബിജെപി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. ഭാരവാഹികളായി ടി.ബി.സജീവന്‍ (പ്രസിഡണ്ട്‌), കെ.ആര്‍.വിദ്യാസാഗര്‍, സജീവന്‍ മാള (ജനറല്‍ സെക്രട്ടറിമാര്‍), എം.കെ.വിശ്വനാഥന്‍, അഡ്വ. വെങ്കിടേശ്വരന്‍, ശാന്ത ശ്രീധരന്‍, ഇറ്റിത്തറ സന്തോഷ്‌ (വൈ.പ്രസിഡണ്ടുമാര്‍), എം.കെ.രമാദേവി, കെ.എ.സുനില്‍കുമാര്‍, എം.ജി.പ്രശാന്ത്‌ ലാല്‍, സുരേഷ്‌ പുത്തന്‍ചിറ, ബിന്ദു കുട്ടന്‍, (സെക്രട്ടറിമാര്‍), തോട്ടാന്‍ ജനാര്‍ദ്ദനന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
നഗരസഭ കൗണ്‍സിലര്‍ വി.ജി.ഉണ്ണികൃഷ്ണന്‍ പ്രത്യേകക്ഷണിതാവാണ്‌. യോഗത്തില്‍ ടി.ബി.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട്‌ അഡ്വ. ബി.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡണ്ട്‌ എ.ആര്‍.ശ്രീകുമാര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി.ഉണ്ണികൃഷ്ണന്‍, പോണത്ത്‌ ബാബു എന്നിവര്‍ സംസാരിച്ചു.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick