ഹോം » വാര്‍ത്ത » പ്രാദേശികം » തൃശ്ശൂര്‍ » 

മുഖ്യമന്ത്രിയുടെ മകന്‌ സിഎംഐ സഭയുടെ കീഴിലുള്ള കോളേജ്‌ ഹോസ്റ്റലിലേക്ക്‌ പ്രവേശനം നിഷേധിച്ചു

July 6, 2011

ഇരിങ്ങാലക്കുട: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തിനെത്രെ വെറുതെയൊന്ന്‌ മുഖ്യന്‍ മുരടനക്കിയപ്പോള്‍ മുഖ്യന്റെ മകന്‌ സഭയുടെ കീഴിലുള്ള കോളെജ്‌ ഹോസ്റ്റലിലേക്ക്‌ സന്ദര്‍ശനാനുമതി നല്‍കാതെ സഭ പ്രതികരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ കഴിഞ്ഞ ദിവസം റാഗിംങ്ങിന്‌ ഇരയായ വിദ്യാര്‍ത്ഥിയെ കാണാനെത്തിയതായിരുന്നു എന്‍.എസ്‌.യു. നേതാവുകൂടിയായ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. രാത്രി 7.30ഓടെ കോളേജിന്‌ മുന്നിലെത്തിയ ചാണ്ടി ഉമ്മന്‌ സമയം കഴിഞ്ഞെന്ന പേരില്‍ കോളേജ്‌ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കന്‍മാര്‍ കോളേജ്‌ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. അവസാനം മുഖ്യന്റെ മകന്‌ തിരികെ പോകേണ്ടി വന്നു. തങ്ങള്‍ക്കെതിരെ ഒരു വാക്കുന്നയിച്ചാല്‍ കണ്ണുമടച്ചുള്ള പിന്തുണ ഉണ്ടാകില്ലെന്ന മുഖ്യമന്ത്രിക്കുള്ള ശക്തമായ മറുപടിയായാണ്‌ സംഭവത്തെ കുറിച്ച്‌ രാഷ്ട്രിയ നിരീക്ഷകര്‍ കാണുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick