ഹോം » വാര്‍ത്ത » 

എം.ഒ.എച്ച്‌ ഫറൂഖിന്‌ നിയമസഭ അന്തിമോപചാരം അര്‍പ്പിച്ചു

March 2, 2012

തിരുവനന്തപുരം. അന്തരിച്ച മുന്‍ ഗവര്‍ണര്‍ എംഒച്ച്‌ ഫറൂഫിന്‌ ആദരാഞ്ജലി അര്‍പ്പിച്ച്‌ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. തികഞ്ഞ മതേതര വാദിയായിരുന്നു മുന്‍ ഗവര്‍ണര്‍ എം.ഒ.എച്ച്‌ ഫറൂഖ്‌ എന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. കൂടാതെ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, സി.പി.എം നിയമസഭാകക്ഷി ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണന്‍, കക്ഷിനേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സി.ദിവാകരന്‍, പി.ജെ. ജോസഫ്‌, മാത്യു.ടി.തോമസ്‌, കെ.പി മോഹനന്‍, തോമസ്‌ ചാണ്ടി, എ.എ അസീസ്‌, കെ.ബി ഗണേശ്കുമാര്‍ എന്നിവര്‍ അനുമസ്മരിച്ചു.
അന്തരിച്ച ഗവര്‍ണറോടുള്ള ആദര സൂചകമായി ഒരു മിനിറ്റ്‌ നേരം മൗനമാചരിച്ച ശേഷമാണ്‌ നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍
വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick