ഹോം » വാര്‍ത്ത » കേരളം » 

അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

July 6, 2011

കതിരൂര്‍: കതിരൂര്‍ പൊന്ന്യം വെസ്റ്റില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലരി വായനശാലയ്ക്കടുത്ത വിജയനിവാസില്‍ വിജയകുമാറിന്റെ ഭാര്യ ബീന (39), മകള്‍ ശിശിര (3) എന്നിവരെയാണ്‌ ഇന്നുരാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

മരിച്ച ബീനയെയും കുഞ്ഞിനെയും കൂടാതെ ഭര്‍ത്താവ്‌ വിജയകുമാറും വിജയകുമാറിന്റെ മാതാപിതാക്കളും മാത്രമാണ്‌ വീട്ടില്‍ ഉണ്ടായിരുന്നത്‌. സംഭവത്തില്‍ ബീനയുടെ ഭര്‍ത്താവ്‌ വിജയകുമാറിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick