മുംബൈ: ഇസ്ലാമിക് മതപ്രഭാഷകന് സക്കീര്‍ നായിക്ക് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയെന്ന് മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നായിക്കിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. മഹാരാഷ്ട്ര സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.
സക്കീര്‍ നായിക്ക് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതായാണ് വിവരം. മറ്റുമതങ്ങളെക്കുറിച്ച് മുന്‍വിധിയോടെ സക്കീര്‍ നായിക്ക് പ്രസംഗം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നായിക്കിനെതിരായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് പറയുന്നു.
സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ നടപടിയെടുക്കാന്‍ മുംബൈ പോലീസ് നിയമവകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ്.
ബംഗ്ലാദേശിലെ ധാക്കയില്‍ സ്ഫോടനം നടത്തിയ ഒരു ഭീകരന് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് നായിക്കിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: