ന്യൂദൽഹി: പ്രശസ്ത മലയാള ചലച്ചിത്രതാരം സുരേഷ് ഗോപി, രാജ്യസഭാംഗമായ ശേഷം തന്റെ ആദ്യ റിപ്പോർട്ട് സഭയിൽ സമർപ്പിച്ചു. വിവരസാങ്കേതിക വിദ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് അദ്ദേഹം സമര്‍പ്പിച്ചത്.
സുരേഷ് ഗോപി റിപ്പോർട്ടു സമർപ്പിക്കാനായി എഴുന്നേപ്പോൾ മലയാളം നടന്റെ ആദ്യത്തെ റിപ്പോർട്ട് സമർപ്പണമാണെന്ന് പി.ജെ. കുര്യൻ പറഞ്ഞു. ഒപ്പം താങ്കളുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം സുരേഷ് ഗോപിയോട് പറഞ്ഞു. എംപിക്ക് ആശംസകൾ നൽകാനും പി.ജെ കുര്യന് മറന്നില്ല.
റിപ്പോര്‍ട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി ചെർമാൻ പി.ജെ. കുര്യൻ ബിജെപിയുടെ മേഘ്രാജ് ജെയിനോടാണ് ആവശ്യപ്പെട്ടത്. എന്നാൽ തന്റെ പാനലിൽ സഹ അംഗമായ സുരേഷ് ഗോപി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജെയിൻ പറയുകയായിരുന്നു. തുടര്‍ന്നാണ് സുരേഷ് ഗോപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഏപ്രിലിലാണ് സുരേഷ്ഗോപി രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: