ഹോം » വാര്‍ത്ത » കേരളം » 

പുല്ലുമേട് ദുരന്തത്തിന് ഇടയാക്കിയത് വാഹനങ്ങളുടെ പാര്‍ക്കിങ് : ഹൈക്കോടതി

July 6, 2011

കൊച്ചി: കാനന പാതയില്‍ അനധികൃതമായി വാഹനങ്ങള്‍ പ്രവേശിച്ചതാണ് പുല്ലുമേട് ദുരന്തത്തിന് ഇടയാക്കിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാലാം മൈല്‍ മുതല്‍ പുല്ലുമേട് വരെയുള്ള വാഹനഗതാഗതം കോടതി നിരോധിച്ചു.

ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വാഹനഗതാഗതം വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്കും പ്രകൃതിക്കും ദോഷമുണ്ടാക്കുമെന്നു കോടതി നിരീക്ഷിച്ചു. സംരക്ഷിത വന മേഖലയായ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണു മേഖലയെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇനി മുതല്‍ വനംവകുപ്പിന്റെ ഔദ്യോഗിക വാഹനങ്ങള്‍ക്കു മാത്രമെ ഇതുവഴി പ്രവേശനമുണ്ടാകൂ. ദുരന്ത നിവാരണ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick