അമ്പലപ്പുഴ: മലയാളത്തിന്റെ മാധുര്യം നുകരാന്‍ ബീഹാര്‍ വിദ്യാര്‍ത്ഥികള്‍. ബീഹാര്‍ സ്വദേശികളായ മുഹമ്മദ് നിജാം, നസീമാ ഖാത്തൂര്‍ ദമ്പതികളുടെ മൂന്നു മക്കളായ ശബ്നം (10), തമന്ന (7), അര്മാന്ഖാന്(5) എന്നിവരാണ് കാക്കാഴം എസ്എന്‍വി ടിടിഐ സ്കൂളില്‍ മലയാളം പഠനം ആരംഭിച്ചത്.
കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ മുഹമ്മദ് നിജാം രണ്ടുവര്‍ഷം മുമ്പാണ് കാക്കാഴത്ത് എത്തിയത്. ഇവിടെ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന ഇദ്ദേഹം മാലുമാസം മുമ്പ് ബീഹാറിലെ കുടുംബത്തെയും നാട്ടിലേക്ക് എത്തിച്ചു.
തുടര്‍ന്നാണ് അടുത്തുള്ള കാക്കാഴം എസ്എന്‍വി ടിടിഐ സ്കൂളില്‍ പഠിക്കാന്‍ മക്കളെചേര്ത്തത്. ശബ്നം നാലം ക്ലാസിലും തമനന്ന മൂന്നിലും അര്മാന്ഖാന് എല്‍കെജിയിലുമാണ് പഠിക്കുന്നത്. ഭാഷ അറിയാത്ത സുഹൃത്തുക്കള്‍ ക്ലാസിലേക്കെത്തിയത് ആദ്യം കൗതുകത്തോടെ നോക്കി നിന്ന സഹപാഠികള്‍ പിന്നീട് ഇവരെ സൗഹൃദത്തോടെ സ്വീകരിക്കുകയായിരുന്നു.
കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കുന്ന കാര്യം അധികൃതര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: