കാലംതോറും മന്വന്തരംതോറും യുഗംതോറും ഞാൻ അവതരിച്ചുകൊണ്ടിരിക്കുന്നു. എന്നാണ് ഭഗവാൻ പറയുന്നത്. യുഗങ്ങൾ കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം ഈ നാലുയുഗങ്ങൾക്കുംകൂടി ചതുർയുഗം എന്നുപേർ. ഒരുചതുർയുഗക്കാലം പതിനായിരം ദിവ്യ സംവത്സരമാണ്. ദിവ്യസംവത്സരമെന്നാൽ ദേവന്മാരുടെ ഒരുകൊല്ലമെന്നർത്ഥം.
നമ്മുടെ- മനുഷ്യരുടെ-ഒരുകൊല്ലമാണ് ദേവന്മാരുടെ ഒരുദിവസം എന്നർത്ഥം. നമ്മുടെ ആറുമാസക്കാലം (ഉത്തരായനക്കാലം) അവർക്ക് പകലും ദക്ഷിണായനക്കാലം ആറുമാസം അവർക്ക് രാത്രിയുമത്രേ. ആയിരം ചതുർയുഗക്കാലം ഉൾക്കൊള്ളുന്നതാണ് ഒരു കൽപകാലം. അത് ബ്രഹ്മാവിന്റെ പകൽ സമയം. പകൽസമയത്ത് ബ്രഹ്മാവിന്റെ ദിനചര്യയായിട്ടാണ് ഈ ബ്രഹ്മാണ്ഡത്തിലെ ദേവന്മാരുടെയും മനുഷ്യരുടേയും അസുരന്മാരുടേയും ജീവിതം നിലനിൽക്കുന്നത്. ഇങ്ങനെയുള്ള കൽപ്പങ്ങൾ തോറും ഭഗവാൻ അവതരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: