ഏലപ്പാറ: ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതമൂലം ഉച്ചക്കഞ്ഞിക്ക് പോലും വെള്ളം ലഭിക്കാതെ പഞ്ചായത്ത് യുപി സ്കൂള്‍. പഞ്ചായത്തിലെ ഒരു കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍, യുപി സ്കൂള്‍, അംഗന്‍വാടി എന്നിവ. ഇവിടെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം എത്തിക്കുന്നത് വാട്ടര്‍ അതോറിറ്റിയാണ്. ഒരുമാസം മുന്‍പ് സ്കൂളിന്റെ മുന്‍വശത്തെ റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. ഇത് മൂലം ഉച്ചക്കഞ്ഞിക്ക് പോലും മിക്ക ദിവസങ്ങളിലും ഇവിടെ വെള്ളം ലഭിക്കാത്ത് അവസ്ഥയാണ്. പ്രദേശത്തേക്ക് വെള്ളം വരുന്ന പ്രധാന പൈപ്പ് ലൈനാണ് തകരാറിലായി കിടക്കുന്നത്. ഇത് സംബന്ധിച്ച് വകുപ്പിനെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ല. കുട്ടികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും മിക്കപ്പോഴും വെള്ളം തികയാറില്ല്. സംഭവത്തില്‍ രക്ഷിതാക്കളും പരാതി പറഞ്ഞെങ്കിലും അനങ്ങാപാറ നയനാണ് വാട്ടര്‍ അതോറിറ്റി തുടരുന്നത്. എത്രയും വേഗം പൈപ്പ് നന്നാക്കി കുടിവെള്ളം ഉള്‍പ്പെടെയുള്ള പുനസ്ഥാപിക്കണമെന്ന് അധ്യാപകരും ആവശ്യപെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: