വണ്ണപ്പുറം: വണ്ണപ്പുറം ടൗണില്‍ തെരുവ് നായ്ക്കള്‍ വിലസുന്നു. മുപ്പത്തിയഞ്ചോളം നായ്ക്കളാണ് ടൗണില്‍ കറങ്ങുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഇവ ടൗണിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രികന് തെരുവ് നായക്കളുടെ ഇടയില്‍പെട്ട് വീണിരുന്നു. ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റാണ് ഇവയുടെ താവളം. ഇവിടുത്തെ അറവ് ശാലയില്‍ നിന്നുമുള്ള മാലിന്യമാണ് ഇവ ഭക്ഷണമാക്കുന്നത്. നായ്ക്കള്‍ മാലിന്യം വലിച്ചിഴച്ച് മറ്റ് പലയിടത്തും ഇട്ടാണ് ഭക്ഷണമാക്കുന്നത്. ഇവയുടെ ശല്യം നിയന്ത്രിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ഏറ്റവും അധികം ബാധിക്കുന്നത് കാല് നടയാത്രക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: