അടിമാലി: അമ്പത് ഗ്രാം കഞ്ചാവുമായി അടിമാലി സ്വദേശി നസീറിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. മാസങ്ങള്‍ക്ക് മുന്‍പ് അടിമാലി പോലീസ് സ്റ്റേഷനില്‍ നസീറിനെ പിടികൂടിയപ്പോള്‍ ഇയാള്‍ പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തി തല ഇടിച്ച് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
കുമ്പന്‍പാറയില്‍ ഒരു പെട്ടിക്കട പുതിയതായി തുടങ്ങി അതിന്റെ മറവിലായിരുന്നു ഇയാളുടെ കഞ്ചാവ് കച്ചവടം. മൂന്നാറിന് പോകുന്ന ടൂറിസ്റ്റ്കള്‍ക്കും അടിമാലി മേഖലയിലെ സ്കൂള്‍ കട്ടികള്‍ക്കുമാണ് നസീര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: