കൊച്ചി: തെരുവുനായ വിമുക്ത കേരളം ലക്ഷ്യമാക്കി ജനസേവ ശിശുഭവന് നടത്തുന്ന 50 ലക്ഷംപേരുടെ ഒപ്പുശേഖരണയജ്ഞം എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സമൂഹത്തെയാകെ ബാധിച്ചിരിക്കുന്ന തെരുവുനായ് ശല്യത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത അദ്ധ്യക്ഷത വഹിച്ചു.
50 ലക്ഷം പൊതുജനങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നതെന്ന് ജനസേവ ചെയര്മാന് ജോസ് മാവേലി പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്, ജനസേവ ഭാരവാഹികളായ ക്യാപ് റ്റന്‍ എസ്. കെ. നായര്‍, ജോബി തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: