കോട്ടയം: വൃക്ഷശിഖരം ഒടിഞ്ഞു കാറിന്രെ മുകളില്‍ വീണ് കാര്‍ തകര്‍ന്നു. കോട്ടയം ഫയര്‍റെസ്ക്യൂ സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ വ്യക്തിയുടെ കാറിന്റെ മുകളിലേക്ക് കാറ്റില്‍ വൃക്ഷ ശിഖിരം ഒടിഞ്ഞുവീഴുകയായിരുന്നു. അഗ്നിശമന സേനയുടെ ഓഫീസിന് മുന്നില്‍ പാര്‍ക്കിംഗ് നിരോധിത മേഖലയാണെങ്കിലും റോഡിന്റെ ഇരുവശവും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് പതിവാണ്. രാവിലെ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തശേഷം രാത്രികാലങ്ങളിലാണ് വാഹനങ്ങള്‍ ഉടമസ്ഥര്‍ കൊണ്ടുപോകുന്നത്. അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ അഗ്നിശമനസേനയുടെ വാഹനങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകാനും ഈ പാര്‍ക്കിംഗ് തടസ്സമാകുന്നു. പുളിമൂട് കവലയിലും സ്വകാര്യ ബസുകള്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും ഇതുപോലെ അഗ്നിശമന സേനയ്ക്ക് പലപ്പോഴും തടസ്സം സൃഷ്ടിക്കാറുണ്ട് ഇതിന് പരിഹാരം കാണണമെന്ന ആവശ്യത്തിനും തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: