ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ ശ്രീനഗറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ബിഎസ്എഫ് ജവാന്മാരെ വിന്യസിപ്പിച്ചു. ക്രമസമാധാന പാലനത്തിനു 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ശ്രീനഗറില്‍ ബിഎസ്എഫിനെ വിന്യസിക്കുന്നത്.
വാണിജ്യകേന്ദ്രമായ ലാല്‍ ചൗക്കിലും സമീപപ്രദേശങ്ങളിലും അവര്‍ നിലയുറപ്പിക്കും. നിയന്ത്രണ രേഖയിലും അതിര്‍ത്തിയിലും വിന്യസിച്ചിട്ടുള്ള സേനയ്ക്ക് പുറമേയാണിത്. പോലീസുകാര്‍ കൂട്ടമായി പോലീസ് സ്റ്റേഷന് ഉപേക്ഷിച്ചു പോകുന്നതും സേനയെ വിന്യസിക്കാന്‍ കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: