ന്യൂദല്‍ഹി: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചപ്പോള്‍ ഓഫ് സ്പിന്നര്‍ ആര്. അശ്വിനൊരു റെക്കോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്കാരങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് അശ്വിനെ തേടിയെത്തയത്. ഇതിഹാസ താരങ്ങള്‍ സച്ചിന്റെയും സെവാഗിന്റെയും പേരിലുണ്ടായിരുന്ന റെക്കോഡാണ് താരം മറികടന്നത്.
വിന്‍ഡീസിനെതിരെ ആറാമത്തെ മാന്‍ ഓഫ് ദി
സീരീസ് പുരസ്ക്കാരം സ്വന്തമാക്കി ഈ ഓള്‍റൗണ്ടര്‍ ഓഫ് സ്പിന്നര്‍.
സച്ചിനും സെവാഗിനും അഞ്ച് വീതം മാന്‍ ഓഫ് ദി സീരീസ് പുരസ്കാരങ്ങളാണുള്ളത്. 13 പരമ്പരകളില്‍ നിന്ന് അശ്വിന്റെ നേട്ടം. എന്നാല്‍ അഞ്ചെണ്ണം സ്വന്തമാക്കാന്‍ സെവാഗിന് 39 പരമ്പരയും സച്ചിന് 74 പരമ്പരയും
വേണ്ടി വന്നു. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ പേരിലാണ് ഈ നേട്ടത്തിന്റെ ലോക
റെക്കോഡ്. 61 പരമ്പരയില്‍ പതിനൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: