തെരുവുനായ് നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: വൃദ്ധയെ തെരുവുനായ്ക്കള്‍ പച്ചയ്ക്ക് ഭക്ഷിച്ചിട്ടും അധികാരികളുടെ കണ്ണു തുറക്കുന്നില്ലെന്നും തെരുവുനായ്ക്കളുടെ കടിയേല്ക്കുന്നവരിലേറെയും തീരദേശവാസികളാണെന്നും ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പറഞ്ഞു.
തെരുവുനായ് നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം നടപ്പാക്കിയ ശൗചാലയ നിര്‍മ്മാണ പദ്ധതി സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടപ്പാക്കാത്തതാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് പ്രസംഗിച്ചു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഡാനി. ജെ.പോള്‍, ജനറല്‍ സെക്രട്ടറിമാരായ സി.പി.സെബാസ്റ്റ്യന്‍, കെ. എ.സുലൈമാന്‍, ന്യൂനപക്ഷ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ബേബി മാത്യു, ബിജെപി ജില്ലാ സെക്രട്ടറി സി. ശിവന്‍കുട്ടി ന്യൂനപക്ഷമോര്‍ച്ച ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: