വാഷിംഗ്ടണ്‍: ലോക വാര്‍ത്തകളുടെ എണ്ണപ്പെട്ട ഇന്റര്‍ ആക്ടീവ് മ്യൂസിയമായ അമേരിക്കയിലെ ‘ന്യൂസിയ’ത്തില്‍ ‘ജന്മഭൂമി’യും സ്ഥാനം നേടി.
വാര്‍ത്തകളുടെയും പത്ര പ്രവര്‍ത്തനത്തിന്റെയും ഇന്റര്‍ ആക്ടീവ് മ്യൂസിയമാണ്, വാഷിംഗ്ടണ്‍ ഡിസിയില്‍ പെന്‍സില്‍വാനിയ അവന്യൂവില്‍, ക്യാപിറ്റോളിനും വൈറ്റ് ഹൗസിനുമിടയില്‍, ഏഴുതലങ്ങളിലായി രണ്ടരലക്ഷം ചതുരശ്ര അടിയുള്ള ന്യൂസിയം.
2008ല്‍ ആരംഭിച്ച ‘ന്യൂസിയ’ത്തില്‍ 15 ഗാലറികളും 15 തിയറ്ററുകളുമാണുള്ളത്. 60 ലക്ഷം പേര് ഇപ്പോള്‍ ഇവിടം സന്ദര്‍ശിച്ചു കഴിഞ്ഞു. 9/11 ഗാലറി, പുലിറ്റ്സര്‍ സമ്മാനാര്‍ഹമായ വാര്‍ത്താ ചിത്രങ്ങളുടെ ഗാലറി തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. റേഡിയോ മുതല്‍ ഭാവിയിലെ സാങ്കേതികവിദ്യ വരെ, വാര്‍ത്താവിനിമയരംഗത്തെ കുതിച്ചു ചാട്ടങ്ങള്‍ ഇവിടെ കാണാം.
മൊത്തം 819 പത്രങ്ങളുടെ ഒന്നാം പേജുകളാണ് ഇതിന്റെ ഓണ്‍ലൈനില്‍ കാണാവുന്നത് – അതില്‍ ‘ജന്മഭൂമി’യുടെ ആറ് പതിപ്പുകളുടെയും ഒന്നാം പേജ് കാണാം. newseum.org സന്ദര്‍ശിച്ച് Asia നോക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: