കണ്ണൂര്‍: വൃക്കരോഗ നിയന്ത്രണം ലക്ഷ്യമിട്ട് ഗ്രാമതലത്തില്‍ രോഗനിര്‍ണ്ണയ ക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നതിന് കണ്ണൂര്‍ വൃക്കരോഗ നിയന്ത്രണ സമിതി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഐജി ദിനേന്ദ്ര കാശ്യപ് ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ലബോറട്ടറിയുടെ ഉദാഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. ഡി.കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ആധുനിക ലാബ് സൗകര്യമുള്ള മൊബൈല്‍ യൂനിറ്റിന്റെ സഹായത്തോടെ രക്തപരിശോധന നടത്തി വൃക്കരോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ബോഡി മാസ് ഇന്റക്സ് എന്നിവ കണ്ടെത്തി ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കും. വിവിധ സന്നദ്ധ സംഘടനകള്‍ക്കും, പഞ്ചായത്തുകള്‍ക്കും 11,000 രൂപ ഫീസ് അടച്ച് ക്യാമ്പുകള്‍ നടത്താം. ഫോണ്‍. 04972 705309, 9447096281.
പ്രതികരിക്കാൻ ഇവിടെ എഴുതുക: