പാനൂര്‍: പൊയിലൂരിനെ അമ്പാടിയാക്കി ബാലഗോകുലത്തിന്റെ ദൃശ്യവിരുന്ന്. തൂവ്വക്കുന്ന് മുതല്‍ കായലോട് പാലം വരെ വിവിധ കേന്ദ്രങ്ങളില്‍ കരവിരുതില്‍ പടുത്തുയര്‍ത്തിയ വൃന്ദാവനങ്ങളും, അമ്പലങ്ങളും നയനമനോഹരങ്ങളായി. കാവി തോരണങ്ങളും, വെളളി വെളിച്ചം വിതറി അത്യാധുനിക ലൈറ്റ് സംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുരുഷാരം മഴയെ പോലും അവഗണിച്ച് വിസ്മയ കാഴ്ചകള്‍ കാണാനായി എത്തി. ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കി പ്രസാദ വിതരണവും നടന്നു. കമ്പനിമുക്കില്‍ നടന്ന ആധ്യാത്മിക സദസില്‍ ശ്രീജേഷ് വിളമന പ്രഭാഷണം നടത്തി. എന്‍.രാഘവന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: