മട്ടന്നൂര്‍: ക്രിതിക ക്രിയേഷന്‍സിന്റെ ബാനറില്‍ ഹരീഷ് മട്ടന്നൂര്‍ സംവിധാനം ചെയ്യുന്ന പ്ലീസ് കാള്‍ 100 ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സമൂഹത്തിലെ ഒരുകൂട്ടം നന്മയുള്ള മനുഷ്യരുടെ കഥ പറയുന്ന ചിത്രത്തില്‍ സതീഷ് കൊതേരി, ബാവ മട്ടന്നൂര്‍, കെ.കെ.സോമന്, പി.സരിക എന്നിവര്‍ അഭിനയിക്കുന്നു. വെമ്പടി, പരിയാരം, മട്ടന്നൂര്‍, ചിറക്കാടി എന്നിവടങ്ങളില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ രചന ജനാര്ദ്ദനന് പാറക്കലും കാമറ സുരേഷ് ഫെന്റാസ്റ്റിക്കുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: