തിരുവനന്തപുരം: എസ്ബിടി ചീഫ് ജനറൽ മാനേജർ ആദികേശവനെ സ്ഥലം മാറ്റിയതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. എസ് ബി ഐ – എസ് ബി ടി ലയനത്തെ ആദികേശവൻ എതിർത്തിരുന്നു. ഇതിനെതിരായുളള പ്രതികാര നടപടിയാണ് സ്ഥലം മാറ്റമെന്ന് എസ് ബി ടി എംപ്ലോയിസ് യൂണിയൻ ആരോപിച്ചു.
ജോലിക്ക് കയറാതെ രാവിലെമുതല്‍ തന്നെ ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്. സ്ഥലമാറ്റവും ലയനതീരുമാനവും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഹൈദരാബാദിൽ എസ്ബിഐയുടെ ഇൻസ്പെക്ഷൻ വിഭാഗത്തിലാണ് ആദികേശവനെ നിയമിച്ചിരിക്കുന്നത്.
നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എസ് ബി ടി എംപ്ലോയിസ് യൂണിയൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: