പത്തനാപുരം: തൊഴിലാളികളായ നാലുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനാപുരം സിഐ റെജി എബ്രഹാമിനാണ് അന്വേഷണചുമതല. സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രതിയായ അനൂപ് പുനലൂര്‍ താലൂക്ക് അശുപത്രിയില്‍ ചികില്‍സയിലാണ്. ആലപ്പുഴ മാറാന്ചേരി സ്വദേശിയാണ് പ്രതി. മുന്‍പും നിരവധി കേസുകളില്‍ അനൂപ് പ്രതിയാണെന്നും പോലീസ് പറയുന്നു. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കും. കൊലപാതകശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അക്രമണത്തിന് ഉപയോഗിച്ച് കത്തിയോ ആയുധങ്ങളോ ഇതെവരെ പോലീസ് കണ്ടെടുത്തിട്ടില്ല. തൊഴിലാളികളെപറ്റി കരാറുകാരനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: