ചവറ: നീണ്ടകര ഹാര്‍ബറിലും പരിസരപ്രദേശങ്ങളിലും പോലീസ് നടത്തിയ റെയിഡില്‍ നിരോധിത പുകയില ഉല്പന്നങ്ങള് കച്ചവടം ചെയ്തുവന്ന മൂന്നുപേരെ പിടികൂടി. ചെറുകിടവ്യാപാരികളായ ലൂയിസ്, ബാബു, മേരി എന്നിവരെയാണ് പിടിച്ചത്.
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ നടപടി സ്വീകരിച്ചുവരികയാണെ് ചവറ പേലീസ് അറിയിച്ചു. സിഐ ബി.ഗോപകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: