ആലപ്പുഴ: അക്രമകാരികളെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന നായ്ക്കളെ കൊല്ലാന്‍ ആലപ്പുഴ നഗരസഭാ യോഗം തീരുമാനിച്ചു. വിവിധ പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന അക്രമകാരികളായ നായ്ക്കളെ പിടികൂടി കൊല്ലുന്നതിനും വീടുകളിലെ നായ്ക്കള്‍ക്ക് മുനിസിപ്പല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ് എടുക്കുന്നതിനും തീരുമാനിച്ചു. സപ്തംബര്‍ അഞ്ചുമുതല്‍ ഏഴുവരെ ഇഎംഎസ് സ്റ്റേഡിയത്തിലും എട്ടുമുതല്‍ 10 വരെ ചാത്തനാട് വടക്കേ ക്രിമിറ്റോറിയത്തിലും ഉച്ചയ്ക്ക് ഒന്നുവരെ മൃഗസംരക്ഷണ വകുപ്പ് വാക്സിനേഷന് ക്യാമ്പ് നടത്തും. 10 രൂപ അടച്ച് നായ്ക്കള്‍ക്ക് കുത്തിവയ്പ് എടുത്ത് നായവളര്‍ത്തല്‍ ലൈസന്‍സ് എടുക്കണമെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു. യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാര്, മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: