പാലാ: മിനി സിവില്‍ സ്റ്റേഷനിലെ മിക്ക ശുചിമുറികളും പൊട്ടിപൊളിഞ്ഞു തകര്‍ന്ന നിലയില്‍.
പൊട്ടിയൊലിച്ചും ഉപകരണങ്ങള്‍ ഇല്ലാതെയും ഭാഗികമായി തകര്‍ന്ന നിലയിലുള്ള ശുചിമുറികളാണധികവും. പലയിടത്തും ദുര്‍ഗന്ധം അസഹ്യമാണ്. പൊട്ടിയൊലിക്കുന്ന മാലിന്യത്തില്‍ ചവിട്ടിവേണം ചില ശുചിമുറിയില്‍ എത്താന്‍. ഇതുമൂലം മിനിസിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരടക്കമുള്ള ആളുകള്‍ കഷ്ടപ്പെടുന്നു. പരാതികള്‍ ഏറെ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. പൊതുമരാമത്തു വകുപ്പ് ഓഫീസിനോട് ചേര്‍ന്ന ശുചിമുറി മാത്രമാണ് സ്ഥിരമായി വൃത്തിയാക്കാറുള്ളതെന്ന് പറയപ്പെടുന്നു. ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: