മട്ടാഞ്ചേരി: കൊച്ചി അഴിമുഖ ബോട്ട് ദുരന്തത്തിന് ഒരു വര്‍ഷം പിന്നിട്ട വെള്ളിയാഴ്ച സ്മൃതിദിനാചരണം നടന്നു. 2015 ആഗസ്റ്റ് 26ന് ഫോര്‍ട്ടുകൊച്ചിയില്‍ മുങ്ങിത്താഴ്ന്ന യാത്രാബോട്ട് ദുരന്തത്തില്‍ 11 പേരാണ് മരിച്ചത്. കൊച്ചി വികസന വേദിയുടെ ആഭിമുഖ്യത്തില്‍ സ്മൃതിദിനാചരണം നടന്നത്. അഴിമുഖ കവാടത്തില്‍ ഫോര്‍ട്ടുകൊച്ചി ജെട്ടിക്ക് സമീപം നടന്ന ദിനാചരണത്തില്‍ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്തു. വികസനവേദി പ്രസിഡന്റ് കലാമണ്ഡലം വിജയന് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തക സ്വപ്ന പെട്രോണിക്സ് ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുള്‍ ലത്തീഫ്, കെ.ബി. സലാം, ഫ്രാന്‍സിസ് ചമ്മിണി, സരിത ബേബി, എം.എം. സലീം, എസ്.കൃഷ്ണകുമാര്‍, പി.എം. ഖാദര്‍, ശ്രീനിവാസ മല്ല, കെ.ബി. ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്കി. കമാലക്കടവ് ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മ നടത്തിയ ആദരാഞ്ജലി ചടങ്ങ് കൗണ്‍സിലര്‍ ടി.കെ.അഷറഫ് ഉല്‍ഘാടനം ചെയ്തു. അഡ്വ: ആന്റണി കുരീത്തറ ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: