മട്ടാഞ്ചേരി: കൊച്ചി അഴിമുഖ ബോട്ട് ദുരന്തത്തിന്റെ വാര്‍ഷിക ദിനാചരണത്തില്‍നിന്ന് രാഷ്ട്രീയക്കാര്‍ ഒഴിഞ്ഞുനിന്നു. ദേശീയ പാര്‍ട്ടികളും സംസ്ഥാന ഭരണപ്രതിപക്ഷ കക്ഷികളും പ്രദേശിക ഭരണകക്ഷികളും ദുരന്ത സ്മൃതിദിനം വിസ്മരിച്ചു. ദുരന്തത്തിന്റെ തുടര്‍ നാളുകളില്‍ സമരവുമായി മുന്നിട്ടിറങ്ങിയ രാഷ്ട്രീയ മുന്നണികളും സംഘടനകളും വാര്‍ഷിക ദിനാചരണത്തില്‍ ഒഴിഞ്ഞു നിന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ ബോട്ടു ദുരന്തം പ്രചരണ വിഷയമാക്കിയിരുന്നു. ഭരണത്തിലെത്തിയ കക്ഷികള്‍ മരിച്ചവരെ വിസ്മരിച്ചതായാണ് ചൂണ്ടിക്കാട്ടുന്നത്. കൊച്ചി മേയര്‍ നടത്തിയ അനുസ്മരണത്തില്‍ ജനപ്രതിനിധികളുടെ സാന്നിധ്യം പോലും നാമമാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: