ആലുവ: വൈഎംസിഎ പ്രവര്‍ത്തകര്‍ മാതൃകകള്‍ സൃഷ്ടിക്കുന്നവാരകണമെന്ന് ബിഷപ്പ് ഡോ. തോമസ് മാര്‍ അത്താനാസിയോസ് അഭിപ്രായപ്പെട്ടു. വൈഎംസിഎ എറണാകുളം സബ് റീജിയന് സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് റീജീയണല്‍ ചെയര്മാന് വര്‍ഗീസ് ജോര്‍ജ്ജ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ് നെല്ലാനിക്കന്‍, മോട്ടി ചെറിയാന് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്കു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: