പേയാട്: ട്രാഫിക് നിയമങ്ങള്‍ പാലിച്ചെത്തിയവര്‍ക്ക് മധുരവും ലംഘിച്ചവര്‍ക്ക് മഞ്ഞക്കാര്‍ഡില്‍ മുന്നറിയിപ്പുമായി കുട്ടിപോലീസ്. പേയാട് സെന്റ് സേവ്യേഴ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളാണ് ഇന്നലെ ട്രാഫിക് ബോധവത്ക്കരണവുമായി റോഡിലെത്തിയത്.
ഹെല്‍മറ്റ് ധരിക്കാതെയും, സീറ്റ് ബല്‍റ്റ് ഇടാതെയും വാഹനമോടിച്ചെത്തിയവരെ കുട്ടിപോലീസ് തടഞ്ഞുനിര്‍ത്തി ഉപദേശിച്ചു. എസ്പിസി അംഗങ്ങളോടൊപ്പം മലയിന്‍കീഴ് സിഐ റ്റി. ജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സേനാംഗങ്ങളും ഉണ്ടായിരുന്നു. കാക്കിക്കൂട്ടത്തെ കണ്ട് ഹെല്‍മറ്റ് ധരിക്കാതെ എത്തിയവര്‍ പെറ്റിയടിക്കാനെന്ന് കരുതി ആദ്യം വിരണ്ടു. കുട്ടിപോലീസ് മഞ്ഞക്കാര്‍ഡ് നീട്ടി സ്നേഹത്തോടെ ഉപദേശിച്ചപ്പോള്‍ തെറ്റുമനസിലാക്കി ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പും നല്‍കിയായിരുന്നു മടക്കം.
എസ്പിസിയുടെ ശുഭയാത്ര എന്ന ട്രാഫിക് ബോധവത്ക്കരണ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ വിളപ്പില്‍ശാല എസ്ഐ ബൈജു, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ബിജുകുമാര്‍, അഡീഷണല്‍ കമ്യൂണിറ്റി പോലീസ് ഓഫീസര്‍ മിനിജ ജാസ്മിന്, സിപിഒമാരായ പ്രസാദ്, ബിന്ദു, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ആര്.എസ്. റോയി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: