കണ്ണൂര്‍: പോലീസ് സ്റ്റേഷനില്‍ കയറി പ്രസംഗിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ജനാധിപത്യ നിയമങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എ.ഡി.മുസ്തഫ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്ര പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂര്‍ കലാപഭൂമിയായി മാറിയിരിക്കുകയാണ്. അക്രമങ്ങളുടെ കേന്ദ്രമായി മാറിയ കണ്ണൂര്‍ ജില്ലയില്‍ ഇതിന് തുടക്കം കുറിച്ചത് പിണറായി വിജയനാണ്. അധികാരത്തിന്റെ തണലില്‍ സിപിഎം നേതാക്കളും അണികളും നിയമം കയ്യിലെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പോലീസിനെ നിഷ്ക്രിയമാക്കി സിപിഎമ്മിന്റെ ആയുധമാക്കിമാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഎം അക്രമത്തിനും നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലവര്‍ധനവിനുമെതിരെ യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 30 ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിക്കും. യുഡിഎഫ് നേതാക്കളായ ഇല്ലിക്കല്‍ അഗസ്തി, പി.വത്സരാജ്, എ.കെ.ബാലകൃഷ്ണന്, ജോര്‍ജ് വടകര എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: