പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്തിനെ മാലിന്യ രഹിത പരിസ്ഥിതി സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയില്‍ ശുചിത്വ ഗ്രാമം-സുന്ദരഗ്രാമം പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പയ്യാവൂര്‍ എസ്എസ് ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടന ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപറമ്പില്‍ അധ്യക്ഷത വഹിക്കും. സമ്പൂര്‍ണ്ണ ഒഡിഎഫ് പ്രഖ്യാപനം കെ.സി.ജോസഫ് എംഎല്‍എ നിര്‍വ്വഹിക്കും. ത്രിതല പഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കളും ആശംസകള്‍ നേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: