ന്യൂദല്‍ഹി: വിമാനത്തിനുള്ളിൽ സെൽഫി എടുക്കാൻ ഇനി സാധിക്കില്ല. വിമാനത്തിനുള്ളിൽ സെൽഫി ഫോട്ടോ എടുക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആലോചിക്കുന്നു.
വിമാനത്തില്‍ ഫോട്ടോയെടുപ്പിന് നിലവില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ യാത്രക്കാരും ജീവനക്കാരും പൈലറ്റുമടക്കം ഇവ ലംഘിക്കുന്നതിനെ തുടര്‍ന്നാണ് ഡിജിസിഎ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം വിമാനക്കമ്പനികള്‍ക്ക് ഉടന്‍ തന്നെ കൈമാറുമെന്നാണ് വിവരം.
അടുത്തയിടെ ഒരു പ്രമുഖ എയര്‍ലൈനിലെ ആറു പൈലറ്റുമാര്‍ കുടുംബസമേതം കോക്പിറ്റിനുള്ളിലിരുന്ന് സെല്‍ഫിയെടുത്തത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: