വടകര: ശാന്തി ഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി കരുണാകര ഗുരുവിന്റെ നവതി ആഘോഷം വിവിധ പരിപാടികളോടെ ഇന്ന് വടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നവപൂജിതം 2016 എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപടികളുടെ ഭാഗമായാണ് വടകരയില്‍ ആഘോഷം നടക്കുന്നത്. വൈകീട്ട് മൂന്നു മണിക്ക് ശാന്തിയാത്ര നടക്കും. തുടര്‍ന്ന്! നാല് മണിക്ക് നവതി പൊതുസമ്മേളനം വടകര ടൗണ്‍ ഹാളില്‍ സി.കെ.നാണു എംഎല്‍എ ഉദ്ഘാടനം ചെയ്യും.പാറക്കല്‍ അബ്ദുള്ള എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും.ചടങ്ങില്‍ വെച്ച് പ്രമുഖ കര്‍ഷകരെ ആദരിക്കും. സംസാരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ എം.പി.പ്രകാശന്, വി.സി.കൃഷ്ണന്, അഡ്വ.എ.കെ.രാജീവ്, ഡോ.സുശാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: