കരിപ്പൂര്‍: ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് മദ്യപിച്ച് വിമാനം പറത്തിയത് കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ പൈലറ്റിനെതിരെ കേസെടുത്തു. എയർ ഇന്ത്യയുടെ പൈലറ്റ് റിതേഷ് മത്തങ്കാറിക്കെതിരെയാണ് കരിപ്പൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
ആഗസ്റ്റ് 10ന് ഷാർജയിൽ നിന്നും 200ല്‍ അധികം യാത്രക്കാരുമായി കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ വിമാനം റിതേഷ് പറത്തിയത് മദ്യലഹരിയിലാണെന്ന് ഡ്യൂട്ടികഴിഞ്ഞയുടന് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിതേഷിനു നാലു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: