തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചതായി വിജിലന്‍സ് എസ്പി ആര്. സുകേശന്. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍.
കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് കൃത്രിമ നടത്തി. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാമത്തെ വസ്തുത റിപ്പോര്‍ട്ട് തള്ളിയെന്നും ഹര്‍ജിയില്‍ സുകേശന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: