കോട്ടയം : തന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയാവാം പുതിയ വിവാദങ്ങള്‍ക്ക് കാരണമെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് കെ.എം മാണി പ്രതികരിച്ചു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ കേസില്‍ തെളിവില്ലെന്ന് കാണിച്ച് നല്കിയ ഉദ്യോഗസ്ഥന്റെ നിലപാട് മാറ്റത്തിന് ന്യായീകരണമില്ല. ഈ ചതികൊണ്ട് കേരള കോണ്‍ഗ്രസിനെ തളര്‍ത്താനാവില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.എം മാണി.
പരസ്പരം മാറ്റി മാറ്റി കാര്യങ്ങള്‍ പറയുന്ന മനസാക്ഷിയില്ലാത്ത ആളാണ് സുകേശന്. രാഷ്ട്രീയ രംഗത്തുനില്‍ക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരും. കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പുറത്തുവരട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടിക്കെതിരായ ആരോപണങ്ങളെ ശക്തമായി നേരിടുമെന്നും കെ.എം.മാണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: