ലണ്ടൻ: സ്ത്രീകൾക്ക് നേരെയുള്ള അക്രമണങ്ങൾ അനുദിനം വർധിച്ച് വരികയാണ്. തനിച്ചുള്ളപ്പോഴും പൊതുയിടങ്ങളിലും വനിതകളുടെ സ്വത്തിനു ജീവനും ഭീഷണി ഏറി വരുന്നുണ്ട്. അടുത്തിടെ ലണ്ടനിലെ ഒരു ലിഫ്റ്റിൽ കയറിയ സ്ത്രീക്ക് നേരെ യുവാവ് ചെയ്ത ആക്രമണത്തിന്റെ വീഡിയോ ഇതിന് നല്ലൊരു ഉദാഹരണമാണ്.
ലിഫ്റ്റിനുള്ളിൽ കയറിയ യുവതിക്ക് പുറകിൽ നിൽക്കുന്ന യുവാവ് സ്ത്രീയെ രൂക്ഷമായി നോക്കുകയും ലിഫ്റ്റ് നിൽക്കുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന് ബാഗ് തട്ടിപ്പറിക്കുകയും ചെയ്തു.
ബാഗ് തിരികെ മേടിക്കാൻ വന്ന യുവതിയെ ഇയാൾ തള്ളിമാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ത്രീകൾക്ക് തനിയെ ലിഫ്റ്റിൽ കയറാൻ പോലും പേടിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത് എന്നാണ് ഈ വീഡിയോവിൽ നിന്നും വ്യക്തമാകുന്നത്.
https://www.youtube.com/watch?v=z7LLCQ4pQxo
പ്രതികരിക്കാൻ ഇവിടെ എഴുതുക: