കൊല്ലം: എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ മൂന്ന് പേര് പിടിയിലായി. കൊറ്റങ്കര പുനക്കന്നൂര്‍ നെടുങ്കുറ്റ് വീട്ടില്‍ സജീവ്(36), ചിറയിന്‍ കീഴ് താഴവെട്ടൂര് വയലില്‍ വീട്ടില്‍ നസീര്‍(40), തോപ്പൂര്‍ അത്തം വീടട്ടില്‍ പട്ടിബാബു എന്നറിയപ്പെടുന്ന ശെല്‍വം(56) എന്നിവരാണ് പിടിയിലായത്. ഓണം സെപ്ഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചുള്ള റെയ്ഡിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവര്‍ നിരവധി കഞ്ചാവ് വില്‍പ്പന കേസില്‍ പ്രതികളാണെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായും എക്സൈസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: