പുനലൂര്‍: പാണ്ഡവന്‍പാറ ഹിന്ദുസംഗമ ഉദ്ഘാടനവും ഭക്തിഗാന സിഡി പ്രകാശനവും നാളെ നടക്കും. രാവിലെ 10ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി.സുരേഷ്മോഹന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, കെ.ശശിധരന്, അഡ്വ.കെ.രവീന്ദ്രന്‍നായര്‍, ഇടമണ്‍ റെജി, ആര്.മോഹനന്, ജി.ബിജു, ആനൂര്‍ ശശി, അജികുമാര്‍ എന്നിവര്‍ സംസാരിക്കും. സുജിത്ത് സുരേന്ദ്രന് സ്വാഗതവും കെ.പി.അര്ജുനന് നന്ദിയും പറയും. ചടങ്ങില്‍ അഞ്ചല്‍ ഉദയകുമാര്‍ സംഗീതം നല്കിയ ശ്രീശൈലം എന്ന ഓഡിയോ സീഡിയുടെ പ്രകാശനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: