പെര്‍ത്ത്: ഫ്രഞ്ച് മുങ്ങിക്കപ്പല്‍ സംബന്ധിച്ച് ചോര്‍ന്ന രഹസ്യരേഖകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുങ്ങിക്കപ്പല്‍ നിര്‍മ്മാതാക്കളായ ഡിസിഎന്‍എസ് ആസ്ട്രേലിയന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഭാരതത്തിന് വേണ്ടി നിര്‍മ്മിക്കുന്ന മുങ്ങിക്കപ്പലുകളുടെ രഹസ്യരേഖകളാണ് ചോര്‍ന്നത്. ഒരു ആസ്ട്രേലിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മുങ്ങിക്കപ്പല്‍ സംബന്ധിച്ച എല്ലാ രേഖകളും നശിപ്പിക്കുവാനും ബാക്കിയുള്ളവ കൈമാറാനും പത്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതീവരഹസ്യമായ ഈ രേഖകള്‍ പ്രസിദ്ധീകരിച്ചാല്‍ അത് ഡിസിഎന്‍എസ് ഉപഭോക്താക്കള്‍ക്ക് വളരെ ദോഷമുണ്ടാക്കുമെന്നും കമ്പനി അഭിഭാഷകന് പറഞ്ഞു. കമ്പനിയുടെ വിശ്വാസ്യതയെയും അത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: