ന്യൂദല്‍ഹി: ഭാരതത്തിനായി നിര്‍മ്മിക്കുന്ന ഫ്രഞ്ച് മുങ്ങിക്കപ്പല്‍ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ന്നത് അതീവ ഗൗരവമുള്ളതാണെന്നും എന്നാല്‍, ഇത് സംബന്ധിച്ച് വേവലാതിപ്പെടേണ്ടതില്ലെന്നും നാവികസേനാ തലവന്‍ അഡ്മിറല്‍ സുനില്‍ ലാംബ പറഞ്ഞു.
മുങ്ങിക്കപ്പല്‍ സംബന്ധിച്ച 22,000 പേജുകളടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നതിന് ശേഷമുള്ള നാവികസേനയുടെ ആദ്യപ്രതികരണമാണിത്. പ്രതിരോധമന്ത്രാലയം ഇക്കാര്യം അന്വേഷിക്കുന്നതിനായി ഒരു ഹൈലെവല്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് നടപടികള്‍ സ്വീകരിക്കുക. സപ്തംബര്‍ 20ന് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: