ഇടുക്കി: തച്ചങ്കരി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ ആര്‍ട്സ് കോളെജിന്റെ അഫിലിയേഷന് വിവാദത്തില്‍. സര്‍ക്കാര്‍ ഭൂമി കൈയേറി കെട്ടിടം നിര്‍മ്മിച്ചത് സംബന്ധിച്ച് അന്വേഷണം നേരിടുന്ന വസ്തുവിലെ കോളേജിന് എംജി സര്‍വ്വകലാശാല അഫിലിയേഷന് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആക്ഷേപം ശക്തം.
പഞ്ചായത്ത് ലൈസന്‍സില്ലാത്ത കെട്ടിടത്തിന് എംജി സര്‍വ്വകലാശാല അധികൃതര്‍ അഫിലിയേഷന് നല്‍കിയത് ഉന്നത ഇടപെടലിനെത്തുടര്‍ന്നാണ്. മൂന്നാര്‍ കേറ്ററിങ് കോളേജ് കാമ്പസില്‍ തന്നെ മൗണ്ട് റോയല്‍ കോളേജ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്സ് കോളെജിന്റെ അഫിലിയേഷനാണ് പ്രശ്നമായിരിക്കുന്നത്.
വിവാദങ്ങളില്പ്പെട്ടിരിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കോളെജിന് അഫിലിയേഷന് നല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബിജെപി ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷാണ് പരാതിക്കാരന്. ഈ പരാതി പ്രകാരം അഫിലിയേഷന് നല്‍കിയതിന്റെ ക്രമക്കേട് അന്വേഷിക്കുന്ന സിന്‍ഡിക്കേറ്റ് സമിതിയോട് ഇത് സംബന്ധിച്ച ഫയലുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: